Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacking Police

Kollam

പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച ര​ണ്ടുപേ​ർ പിടിയിൽ

തിരുവനന്തപുരം(തി​രു​വ​ല്ലം): വാ​ഹ​ന പ​രി​ശോ​ധന​യ്ക്കി​ടെ പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​രെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പൂ​ന്തു​റ ആ​ലൂ​കാ​ട് കാ​ട്ടു​വ​യ​ല്‍ വീ​ട്ടി​ല്‍ സ​മ്പ​ത്ത് (23) , പാ​ല​ക്കാ​ട് മ​ണ്ണൂ​ര്‍ പ​ത്തി​രി​പ്പാ​ല എ​ബി​എ​ച്ച്എ - യി​ല്‍ ഹ​യാ​ത്ത് റോ​ഷ​ന്‍ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.10 ഓ​ടു​കൂ​ടി പാ​ച്ച​ല്ലൂ​ര്‍-​വാ​ഴ​മു​ട്ടം റോ​ഡി​ല്‍ വാ​ഴ​മു​ട്ട​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം പ്ര​തി​ക​ള്‍ ഓ​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ കൈ​കാ​ണി​ച്ചു നി​ര്‍​ത്തു​ക​യും തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​ക​ള്‍ ര​ണ്ട് പേ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.


സ​മ്പ​ത്താ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​രും ചേ​ര്‍​ന്ന് പോ​ലീ​സ് സം​ഘ​ത്തെ അ​ക്ര​മി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ല്‍ ഹ​യാ​ത്ത് റോ​ഷ​ന്‍ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് വ​ള ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ന​സി​മു​ദീ​ന്‍റെ കൈ​യി​ല്‍ ഇ​ടി​ക്കു​ക​യും തു​ട​ര്‍​ന്ന് ന​സി​മു​ദീ​ന്‍റെ വ​ല​ത് കൈ​യി​ലെ ത​ള​ള വി​ര​ലി​ന് പൊ​ട്ട​ല്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​താ​യി തി​രു​വ​ല്ലം പോ​ലീ​സ് അ​റി​യി​ച്ചു.
ന​സി​മു​ദീ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Latest News

Corehub Up